mushroom

രുചിയിലും പോഷകഗുണത്തിലും മുൻപൻമാരായ കൂണുകൾ പലതരത്തിലുണ്ട്. അരിക്കൂൺ, പാവക്കൂൺ, മുട്ടക്കൂൺ, കച്ചിക്കൂൺ, ചിപ്പിക്കൂൺ, പാൽക്കൂൺ തുടങ്ങിയവയാണത്. രോഗപ്രതിരോധശേഷിയും പോഷകമൂല്യവുമുള്ള കൂണിന് മാരകരോഗങ്ങളെയും കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയെയും നിയന്ത്രിക്കാനുള്ള കഴിവുണ്ട്.

പ്രോട്ടീൻ ധാരാളമടങ്ങിയ കൂണിൽ കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവാണ്. കൂടാതെ വിറ്റാമിൻ ബി,സി, ഡി, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവയും അടങ്ങിയിട്ടുണ്ട്. പതിവായി രാവിലെ കൂൺ കഴിക്കുന്നത് അമിതവണ്ണം കുറച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഫൈബർ ധാരാളമുള്ളതിനാൽ ദഹനം സുഗമമാക്കും. കൂൺ ഡിമെൻഷ്യ തടയാൻ ഫലപ്രദമാണ്. അലർജി, ആർത്രൈറ്റിസ് തുടങ്ങിയവ ശമിക്കാൻ വളരെ മികച്ചതാണ്. വിറ്റാമിൻ ഡിയാൽ സമ്പന്നമായ കൂൺ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്താൻ ഉത്തമമാണ്.