അമേരിക്കൻ പോൺ താരമായ മിയ മൽക്കോവ 29 കോടി രൂ മുടക്കി സ്വന്തമാക്കിയ ആഡംബര ബംഗ്ലാവ് അഡൽറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗിനായി ഉപയോഗിക്കാനെന്ന് റിപ്പോർട്ട്.. ആഡംബര ബംഗ്ലാവ് അഡൽറ്റ് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ഉപയോഗിക്കുമെന്ന് താരം തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഫാന്റസി തീമിലാണ് ബംഗ്ലാവിന്റെ നിർമ്മാണം . വിശാലമായ മുറികളും വുഡൻ പാനലിുകളും വീടിനെ മനോഹരമാക്കുന്നു.. 13000 ചതുരശ്ര അടിയാണ് ആകെ വിസ്തീർണ്ണം. ചെറുതും വലുതുമായ ഗോപുരങ്ങളും ഇരുവശങ്ങളിലേക്കും ചരിവുള്ള മേൽക്കൂരകളും മുത്തശ്ശി കഥകളിലെ കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കും,
മനോഹരമായ ഒരു നടുമുറ്റമാണ്സ ഇവിടുത്തെ പ്രധാന ആകർഷണം. ചെടികളും പാറക്കല്ലുകൾ പതിച്ച നടപ്പാതയും ഫൗണ്ടനും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. പകുതി ഭാഗത്തായി ഗ്ലാസ് കൊണ്ടുള്ള മേൽക്കൂരയാണ് നൽകിയിരിക്കുന്നത്. 5 കിടപ്പുമുറികളും 5 ബാത്ത് റൂമുകളുമാണ് വീടിനുള്ളിൽ ഉള്ളത്. നടുമുറ്റത്തോട് ചേർന്ന് അടുക്കളയും ഡൈനിങ് ഏരിയയും ഒരുക്കിയിരി
ക്കുന്നു.
രണ്ടു നിലകളുള്ള ഒരു ലൈബ്രറിയും ബംഗ്ലാവിനുള്ളിലുണ്ട്. ഇതിന്റെ ഒരുവശത്തായി ഫയർ പ്ലേസും സീലിംഗിൽ ക്ലോക്ക് കോമ്പസ് കോംബോയും ഉൾപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് കോസ്റ്റിലെ തന്നെ ഏറ്റവും വലിയ ക്ലോക്കാണ് ഇത്. ഹോം തിയേറ്റർ, ജിം എന്നിവയാണ് വീട്ടിലെ മറ്റു സൗകര്യങ്ങൾ. പല പ്രധാന മുറികളിലെയും തറയിലും മേൽക്കൂരയിലുമായി ആലേഖനം ചെയ്തിരിക്കുന്ന ചുമർചിത്രങ്ങളാണ് മറ്റൊരു പ്രധാന ആകർഷണം.
ചലച്ചിത്ര നിർമ്മാതാവായ ഇലൈ ടക്കറിനൊപ്പം ചേർന്നാണ് മൽക്കോവ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്.