petrol-price

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു.. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് ഇന്നത്തെ വില.

കൊവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ ദുരുതത്തിന് ആക്കം കൂട്ടുന്നതാണ് ഈ ഇന്ധന വിലവർദ്ധന. അഞ്ച് ദിവസംകൊണ്ട് പെട്രോളിനും ഡീസലിനും ഒന്നര രൂപയോളം വർദ്ധിപ്പിച്ചത്.