ee

1. ഇന്നത്തെ വിഭ്രാന്തി

എന്റെയാണെന്റെയാ

ണിക്കൊമ്പുവമ്പുകൾ
എന്റെയാണീ ജഗസ്സർവ്വവും ഗർവ്വമേ!

2. രാഷ്ട്രീ(സ്ത്രീ)യം

രാഷ്ട്രീ(സ്ത്രീ)യം തന്നെ സുകൃതം
രാഷ്ട്രീ(സ്ത്രീ)യം തന്നെ സംസ്‌കൃതം
'പാര'തന്ത്രം പാർട്ടികൾക്ക്
ചതിയേക്കാൾ കലാത്മകം!

3. അകവി, കുകവി

വീണിതല്ലോ കിടക്കുന്നു കവിതയിൽ
കോണകവുമഴിഞ്ഞയ്യോ കവി! കവി!

4.(അ)നീതിസാരം

ശയനേഷു വേശ്യാ
ശകടേഷു റിക്ഷാ!

5.ഭൂഷണം

കള്ളീ... കള്ളീ... കള്ളീ...
വരമൊഴിമോഷ്ടാവായോളെന്നെ
കള്ളിയെന്നു വിളിച്ചില്ലേ, താൻ
കള്ളിയെന്നു വിളിച്ചില്ലേ?

കള്ളിയെന്നു വിളിച്ചുപോലും...!!!
അപ്പോ... കവിത മോഷ്ടിച്ചതോ?
ആ... കവിത മോഷ്ടിച്ചത് കവനാംഗജരെ
കവച്ചുവയ്‌ക്കാനായിരുന്നല്ലോ...
കവച്ചുവയ്‌ക്കാനായിരുന്നല്ലോ...

***