'ഇന' എന്ന ഹ്രസ്വചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്നിലെ അമ്മയെയും അതിലൂടെ തന്റെ മകളെയും തിരികെ നേടാൻ ഒരമ്മ നടത്തിയ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചാണ് രാജീവ് വിജയ് സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രത്തിൽ പറയുന്നത്. പ്രിയ വേണുഗോപാൽ ആണ് പാട്ടിനു വരികൾ കുറിച്ചത്.
ശീതൾ ബഷി ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസ്‌കർഖാൻ, ആലിക്കുട്ടി, നദീറ, അശ്വതി തുടങ്ങിയവരാണ് ഹ്രസ്വചിത്രത്തിലെ മറ്റ് കേന്ദ്ര അഭിനേതാക്കൾ. അർച്ചന ഗോപിനാഥ് സംഗീതവും, അശ്വിൻ ജോൺസൺ പാട്ടിന്റെ ഓർക്കസ്‌ട്രേഷനും നിർവഹിച്ചു.
സുരേഷ് ഗോപി, അനുമോൾ, അനൂപ് മേനോൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ ചേർന്നാണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്.കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ചിത്രം ഒരുക്കിയത്. ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്കരികിലെത്തുമെന്ന് സംവിധായകൻ രാജീവ് വിജയ് പറഞ്ഞു.