വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൗർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയത്. ഇതിനുമുമ്പും എസ്തറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മലയാളത്തിൽ ദൃശ്യം 2ലാണ് എസ്തർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദൃശ്യത്തിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും നടി അഭിനയിക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.
നല്ലവൻ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. മോഹൻലാലിന്റെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായത്.