fff

വാഷിംഗ്ടൺ: കുട്ടികൾക്കും വാക്സിൻ വിതരണം ചെയ്യുന്നതിന് അനുമതി നൽകി അമേരിക്ക. 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോൺടെക് വാക്സിൻ നൽകുന്നതിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്.12നും 15നും വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നേരത്തെ 16 വയസും അതിൽ മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു.ഈ പ്രഖ്യാപനത്തോടെ അമേരിക്കയിൽ 13 ദശലക്ഷം ആളുകൾക്ക് കൂടി വാക്സിന്റെ പ്രയോജനം ലഭ്യമാകും.

വൈറസിന് എതിരായ പോരാട്ടത്തിൽ ശക്തമായ ഒരു മുന്നേറ്റമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

കാനഡയിലാണ് ആദ്യമായി 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചത്. മറ്റ് രാജ്യങ്ങളിലും കുട്ടികൾക്ക് വാക്സിൻ നൽകാൻ ഫൈസർ ബയോൺടെക്ക് കമ്പനി അനുമതി തേടിയിട്ടുണ്ട്.
തിങ്കളാഴ്ച യൂറോപ്യൻ യൂണിയനും ഫൈസർ വാക്സിൻ 12ന് മുകളിൽ പ്രായമുള്ളവർക്ക് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഫൈസർ വാക്സിൻ ഉപയോഗത്തിന് ഇന്ത്യയിൽ അനുമതിതേടികേന്ദ്ര സർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല വ്യക്തമാക്കിയിരുന്നു