മുംബയ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി തയ്യാറെടുക്കുന്ന ടീം അംഗങ്ങൾക്ക് കർശന നിർദ്ദേശവിമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.
ടീം യാത്രതിരിക്കും മുൻപ് മുംബയിൽ നടത്തുന്ന ആർ.ടി.പി.ആർ ടെസ്റ്റിന്റെ ഫലം അനുസരിച്ചായിരിക്കും ഇംഗ്ലണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാവുക. പരിശോധനയിൽ കൊവിഡ് പോസിറ്റീവായാൽ അവരെ ടീമിൽ നിന്നൊഴിവാക്കുമെന്നും കൊവിഡ് മാറിയ ശേഷം അവരെ പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിൽ കൊണ്ടുപോകില്ലെന്നും ബി.സി.സി.ഐ താരങ്ങൾക്ക് നിർദ്ദേശം നൽകി.
അതിനാൽ പരമാവധി സമ്പർക്കങ്ങൾ ഒഴിവാക്കി കഴിയണമെന്നു് മുന്നറിയിപ്പ് നൽകിയതായി ഇന്ത്യൻ ടീം ഫിസിയോ യോഗേഷ് പർമാർ പറഞ്ഞു.