video

മലപ്പുറം: ലോക്ഡൗൺ സമയത്ത് കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തും വാങ്ങിയ മാംസം തട്ടിയെറിഞ്ഞും ത്രാസ് ദൂരെയെറിഞ്ഞും എസ്.ഐയുടെ പരാക്രമം. സ്ഥലം എവിടെയെന്ന് വ്യക്തമല്ലെങ്കിലും തിരൂരങ്ങാടിയിലാണെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

വണ്ടിയുടെ താക്കോൽ ഊരിയെടുത്തതായും ഷർട്ട് വലിച്ചുകീറിയതായുമാണ് വീഡിയോ എടുത്തയാൾ ഇതിൽ ആരോപിക്കുന്നത്. ഹെൽമ‌റ്റില്ലാത്തതിന്റെ പേരിൽ താക്കോൽ ഊരിയെടുത്തെന്നും ഫൈൻ അടയ്‌ക്കാമെന്ന് പറഞ്ഞിട്ടും അക്രമം കാട്ടിയെന്നുമാണ് എസ്.ഐക്കെതിരായ ആരോപണം.

police