തൃക്കാക്കര: കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങൾ എന്നിവ നൽകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ ഡോം നോഡൽ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാം പറഞ്ഞു.
പ്രമുഖമായ ഇ-കോമേഴ്സ് സൈറ്റുകൾക്ക് സമാനമായ സൈറ്റുകൾ, കുറഞ്ഞ തുകയ്ക്ക് ബ്രാൻഡഡ് ആയിട്ടുള്ള പ്രോഡക്ടസ് വാഗ്ദാനം ചെയ്തുകൊണ്ട്, സോഷ്യൽ മീഡിയയിൽ പരസ്യങ്ങളായും , വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴി ലഭിക്കുന്ന ലിങ്ക്കുളായും ലഭ്യമാക്കി തട്ടിപ്പുകൾ നടത്തുന്നത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുെമന്ന് കരുതി പണം നൽകുന്നവർക്ക് പണം നഷ്ടപെടുന്നതിനും കാരണമാകുന്നു. ലോക്ക്ഡൌൺ സാഹചര്യത്തിൽ ജനങ്ങൾ കൂടുതലായി ഇ-കോമേഴ്സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പുകാർ ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയുന്നതിനു അത്തരം സൈറ്റുകളുടെ വെബ്സൈറ്റ് അഡ്രെസ്സ് പരിശോധിച്ചാൽ സാധിക്കുന്നതാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണം എന്ന് ലോക്ക്ഡൌൺന്റെ ആദ്യകാലങ്ങളിൽ തന്നെ സൈബർഡോം ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ തരത്തിലുള്ള തട്ടിപ്പുകൾ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണം.
തട്ടിപ്പുകൾ നടത്തുന്ന രീതി ദിനംപ്രതി മാറി വരുന്ന സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പുകളെ കുറിച്ച് മനസിലാക്കുവാനും, ജാഗ്രത പുലർത്തുവാനുമായി നിരന്തരമായി കേരള പോലീസ്, സൈബർഡോം എന്നിവയുടെ സോഷ്യൽ മീഡിയ പേജുകൾ വഴി നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. കൂടാതെ ഇത്തരത്തിൽ ഉള്ള തട്ടിപ്പുകൾക്കെതിരെയുള്ള ജാഗ്രത നിർദേശങ്ങൾ സൈബർഡോമിന്റെ bsafe എന്ന അപ്ലിക്കേഷൻ വഴിയും പ്രസ്തുത അപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് സന്ദേശമായി ലഭിക്കുന്നതാണ്. ജനങ്ങൾ കേരളാ പോലീസിന്റെ ഇത്തരം സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും എഡിജിപി പറഞ്ഞു