gouri-amma

തിരുവനന്തപുരം: സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടശേഷം എം.ആർ. ​ഗൗരിയമ്മ രൂപീകരിച്ച ജെ.എസ്.എസിൽ ചേർന്ന് പ്രവർത്തിക്കാൻ എം.ആർ. പവിത്രൻ പറഞ്ഞ കാരണം പങ്കുവച്ച് മകളും നടിയുമായ നിഖില വിമൽ. തന്റെ സഹോദരി അഖില വിമൽ എഴുതിയ കുറിപ്പാണ് നിഖില ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ജെ.എസ്.എസ് ജില്ലാ പ്രസിഡന്റായിരുന്ന പവിത്രൻ ​ഗൗരിയമ്മയ്ക്കൊപ്പം പാർട്ടി പരിപാടിയിൽ പങ്കെടുന്ന ഫോട്ടോയും അവർ പങ്കുവച്ചിട്ടുണ്ട്. സജീവ നക്സലെെറ്റ് രാഷ്ട്രീയ പ്രവർത്തകനായിരുന്ന പവിത്രൻ എം.വി. രാഘവന്റെ പാർട്ടിയിലേക്കുളള ക്ഷണം ഉപേക്ഷിച്ചുകൊണ്ടായിരുന്നു ജെ.എസ്.എസിൽ അം​ഗമായത്.

നിഖില വിമൽലിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ഇടതുപക്ഷനേതാക്കളിൽ എം.വി. രാഘവനുമായും കെ.ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എൻ്റെ അച്ഛൻ എം.ആർ. പവിത്രന്. ആദ്യം എം.വി. ആറും പിന്നീട് കെ.ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും. സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛൻ്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം.വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. "അവർ വല്ലാതെ നീതി അർഹിക്കുന്നു," എന്നായിരുന്നു അതിന് അച്ഛൻ്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും.

എഴുത്ത് അഖില വിമൽ❤

View this post on Instagram

A post shared by Nikhila Vimal (@nikhilavimalofficial)