ഫ്ളോറിഡ: വളരെ ശാന്തമായ തടാകത്തിൽ മീൻപിടിക്കാനെത്തിയതായിരുന്നു ടോമി ലീ എന്നയാൾ. ചൂണ്ട വലിക്കുന്നതിനിടെ തടാകത്തിൽ നിന്ന് എന്തോ ഒന്ന് എത്തിനോക്കുന്നതായി ടോമിക്ക് തോന്നി. നിമിഷനേരംകൊണ്ട് കൂറ്റനൊരു മുതല വെളളത്തിൽ നിന്നും പാഞ്ഞെത്തി ടോമിയുടെ നേരെ. ഭയന്നുപോയ ടോമി ഓടി മാറി. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ഈ സംഭവം. ടോമിയുടെ തൊപ്പിയിലെ ഗോ പ്രോ ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം ഭംഗിയായി പതിഞ്ഞു.
ഭയന്ന് കുറച്ച് ദൂരം ഓടിയ ശേഷം ധൈര്യം സംഭരിച്ച് തിരികെ വന്ന് നോക്കിയ ടോമി അലിഗേറ്റർ തിരികെ തടാകത്തിലേക്ക് നടന്നുപോകുന്നതാണ് കണ്ടത്. ഉദ്ദേശം 11 അടി നീളമുണ്ടായിരുന്നു അലിഗേറ്ററിന്. ഫേസ്ബുക്കിലും ട്വിറ്ററിലും യൂട്യൂബിലും ടോമിയുടെ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.