കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെയും ഇന്ധനവില കൂട്ടി. പെട്രോളിന് തിരുവനന്തപുരത്ത് 27 പൈസ വർദ്ധിച്ച് 93.78 രൂപയായി. 31 പൈസ ഉയർന്ന് 88.56 രൂപയാണ് ഡീസൽ വില.
മണ്ണെണ്ണ വിതരണം ഇന്നു മുതൽ
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുളള മണ്ണെണ്ണ വിതരണം ഇന്നു മുതൽ ജൂൺ 30 വരെ നടക്കും. ഏപ്രിൽ, മേയ്, ജൂൺ മാസത്തേതാണ് മണ്ണെണ്ണ.
വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡ് ഉടമയ്ക്ക് എട്ട് ലിറ്ററും മുൻഗണന (മഞ്ഞ, പിങ്ക്) വിഭാഗക്കാർക്ക് ഒരു ലിറ്ററും മറ്റുളളവർക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.