buffon

ടൂ​റി​ൻ​:​ ​ക​രാ​ർ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കു​ന്ന​ ​ഈ​ ​സീ​സ​ൺ​ ​അ​വ​സാ​ന​ത്തോ​ടെ​ ​യു​വ​ന്റ​സ് ​വി​ടു​മെ​ന്നും​ ​ന​ല്ല​ ​ഓ​ഫ​ർ​കി​ട്ടു​ന്ന​ ​പു​തി​യ​ ​ക്ല​ബി​ൽ​ ​ചേ​രാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​ഇ​തി​ഹാ​സ​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ജി​യാ​ൻ​ല്യൂ​ജി​ ​ബു​ഫ​ൺ.​ ​എ​ന്റെ​ ​ഭാ​വി​ ​വ്യ​ക്ത​മാ​ണ്.​ ​ഈ​ ​സീ​സ​ണോ​ടെ​ ​ദൈ​ർ​ഘ്യ​മേ​റി​യ​തും​ ​ഏ​റെ​ ​മ​നോ​ഹ​ര​മാ​യ​തു​മാ​യ​ ​എ​ന്റെ​ ​യു​വ​ന്റ​സ് ​ക​രി​യ​റി​ന് ​തി​ര​ശ്ശീ​ല​ ​വീ​ഴും.​ ​

വി​ര​മി​ക്കു​മോ​ ​അ​തോ​ ​എ​ന്നെ​ ​പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ ​മ​റ്റേതെ​ങ്കി​ലും​ ​പ്രോ​ജ​ക്ടി​ന്റെ​ ​ഭാ​ഗ​മാ​കു​മോ​യെ​ന്ന് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ 43​കാ​ര​നാ​യ​ ​ബു​ഫ​ൺ​ ​പ​റ​ഞ്ഞു.​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​വാ​ഴ്ത്ത​പ്പെ​ടു​ന്ന​ ​ബു​ഫ​ൺ​ 2001​ലാ​ണ് ​പാ​ർ​മ​യി​ൽ​ ​നി​ന്ന് ​യു​വ​ന്റ​സി​ലെ​ത്തു​ന്ന​ത്.​ 2018​വ​രെ​ ​ടീ​മി​ന്റെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ഗോ​ളി​യാ​യി​ അദ്ദേഹം ​തു​ട​ർ​ന്നു.​ 2019​ൽ​ ​പി.​എ​സ്.​ജി​യി​ലേ​ക്ക് ​മാ​റു​ക​യും​ ​ഒ​രു​ ​സീ​സ​ണി​ന് ​ശേ​ഷം​ ​യു​വ​ന്റ​സി​ലേ​ക്ക് ​തി​രി​ച്ചെ​ത്തു​ക​യു​മാ​യി​രു​ന്നു.19​ന് ​ന​ട​ക്കു​ന്ന​ ​അ​ത്‌​ലാ​ന്റ​യു​മാ​യു​ള്ള​ ​കോ​പ്പ​ ​ഇറ്റാലി​യ​ ​ഫൈ​ന​ൽ​ ​യ​ുവെ​യു​ടെ​ ​ജേ​ഴ്സി​യി​ൽ​ ​ബു​ഫ​ൺ​ന്റെ​ ​വി​ട​വാ​ങ്ങ​ൽ​ ​മ​ത്സ​ര​മാ​യേ​ക്കും.