astro

അശ്വതി: ഉല്ലാസയാത്രകളിൽ പങ്കെടുക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മപുഷ്ടിക്കു തടസ്സങ്ങൾ നേരിടും. വ്യാഴാഴ്ച ദിവസം അനുകൂലം
ഭരണി : ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സ്വന്തം താൽപ്പര്യങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കാതെ വരും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

കാർത്തിക: ഇടവരാശിക്ക് പുതിയ സംരംഭം തുടങ്ങാൻ അനുകൂല സമയം ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ശ്രീകൃഷ്‌ണന് പാൽപായസം കഴിപ്പിക്കുക. വ്യാഴാഴ്‌ച ദിവസം അനുകൂലം.

രോഹിണി: ഉന്നതധികാരപ്രാപ്തി കൈവരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വ്യാഴാഴ്‌ച ദിവസം അനുകൂലം.

മകയിരം: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പിതാവിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. മഹാഗണപതിയെ പ്രാർത്ഥിക്കണം. വ്യാഴാഴ്‌ച ദിവസം അനുകൂലം. കേസുകളിൽ വിജയം

തിരുവാതിര: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സന്താനങ്ങൾക്ക് അഭിവൃദ്ധി. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. തൊഴിൽപരമായി വളരെയധികം ശ്രദ്ധിക്കുക. ശാസ്താവിന് നീരാജനം നടത്തുക.

പുണർതം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല. ഗൃഹത്തിൽ സന്തോഷമുണ്ടാകും.
പൂയം: കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അപ്രതീക്ഷിതമായി കർമ്മരംഗത്ത് നേട്ടമുണ്ടാകും.

ആയില്യം: പിതൃഗുണം പ്രതീക്ഷിക്കാം. ശാരീരികക്ലേശങ്ങൾക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ശാസ്‌താവിന് നീരാജനം നടത്തുക. തിങ്കളാഴ്‌ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
മകം :വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ദോഷപരിഹാരമായി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കണം. വെള്ളിയാഴ്‌ച ദിവസം അനുകൂലം
പൂരം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്‌ടപ്പെട്ടവിഷയം ലഭിക്കും. ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ സാധിക്കും.

ഉത്രം: ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. കുടംബസമാഗമം ഉണ്ടാകും.

അത്തം: വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചെലവുകൾ ഉണ്ടാകും.സംസാരത്തിൽ നയന്ത്രണം പാലിക്കണം. സുഹൃത്തുക്കളെ കണ്ടുമുട്ടും.

ചിത്തിര: പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിഷ്‌ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്‌ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. കേസുകളിൽ വിജയമുണ്ടാകും.

ചോതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകും. മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുടുംബസ്വത്ത് ലഭിക്കും.

വിശാഖം: ധനചെലവ് കൂടും. കുടുംബപരമായി കുടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും.

അനിഴം: ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഓർക്കാപ്പുറത്ത് ഭാഗ്യം തേടിയെത്തും. കുടുംബജീവിതത്തിൽ സമാധാനമുണ്ടാകും.

കേട്ട: ആഗ്രഹസാഫല്യംഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം ജനിക്കും. മാനസിക സംഘർഷം വർദ്ധിക്കും. സംസാരം നിയന്ത്രിക്കണം.

മൂലം: കർമ്മ രംഗത്ത് നേട്ടം ഉണ്ടാകും, പിതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും. ശാസ്താവിന് നീരാജനം നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
പൂരാടം : വിദ്യാർത്ഥികൾക്കു പഠനത്തിൽ അലസത പ്രകടമാക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. കുടുംബത്തിൽ നിന്നും അപ്രതീക്ഷിതനേട്ടമുണ്ടാകും. കേസുകളിൽ വിജയം.

ഉത്രാടം : ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതക്ക് സാദ്ധ്യത. ശത്രുജയം ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. വിവാഹമുറപ്പിക്കും.

തിരുവോണം: യാത്രകൾ ആവശ്യമായി വരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. തൊഴിൽപരമായി വളരെയധികം ശ്രദ്ധിക്കുക. ജീവിതത്തിൽ പുരോഗതിയുണ്ടാകും.

അവിട്ടം: തൊഴിൽ മുഖേന ആദായം വർദ്ധിക്കും, പിതൃഗുണം ലഭിക്കും. വാതസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: ഉന്നതാധികാരപ്രാപ്തി കൈവരും. മുൻകോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളിൽ താത്‌പര്യം വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
പൂരുരുട്ടാതി: ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങൾ മാറി കിട്ടും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വാക്ക്ചാതുര്യം പ്രകടമാക്കും. കളഭാഭിഷേകം നടത്തുക. വ്യാഴാഴ്‌ച ദിവസം അനുകൂലം.

ഉത്രട്ടാതി: വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. അകന്നു നിൽക്കുന്ന ദമ്പതികൾ തമ്മിൽ യോജിക്കാൻ കാലതാമസം നേരിടും. അലസത പ്രകടമാക്കും. തിങ്കളാഴ്‌ച ദിവസം അനുകൂലം.

രേവതി: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതൃപിതൃഗുണം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. വ്യാഴാഴ്‌ച ദിവസം അനുകൂലം