വി​പ്ല​വ​നാ​യി​ക​യ്ക്ക് ​ഗൗ​രി​ ​എ​ന്ന് ​പേ​രി​ടാ​ൻ​ ​ഒ​രു​ ​കാ​ര​ണ​മു​ണ്ട്.​ ​കൊ​ച്ചി​യി​ൽ​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്ന് ​ആ​ദ്യ​മാ​യി​ ​ബി.​എ​ ​പാ​സാ​യ​ ​സ്ത്രീ​യു​ടെ​ ​പേ​രാ​ണ് ​ഗൗ​രി​അ​മ്മ.​ ​പൊ​ലീ​സ് ​ഐ.​ജി​യാ​യി​രു​ന്ന​ ​ഗോ​പാ​ലി​ന്റെ​ ​ഭാ​ര്യ​ ​ചി​ത്ര​യു​ടെ​ ​അ​മ്മ​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​അ​ച്ഛ​ൻ​ ​ക​ളി​ത്തി​പ്പ​റ​മ്പി​ൽ​ ​രാ​മ​ൻ​ ​ഒ​രി​ക്ക​ൽ​ ​അ​വ​രെ​ ​കാ​ണാ​ൻ​ ​ചി​റ്റൂ​രി​ൽ​ ​പോ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​ചെ​ന്ന​പ്പോ​ൾ​ ​അ​വ​രി​ല്ല.​ ​വീ​ടും​ ​പ​രി​സ​ര​വും​ ​ബ​ന്ധു​ക്ക​ളെ​യും​ ​ക​ണ്ടു​മ​ട​ങ്ങി.​അ​തി​ന് ​ശേ​ഷം​ ​ജ​നി​ച്ച​ ​ആ​ദ്യ​ത്തെ​ ​പെ​ൺ​കു​ട്ടി​ക്ക് ​അ​വ​ർ​ ​പേ​രി​ട്ടു​ ​'​ഗൗ​രി​'.​ ​അ​ച്ഛ​ൻ​ ​ഗൗ​രി​അ​മ്മാ​ൾ​ ​എ​ന്നാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​ ​ആ​രെ​ങ്കി​ലും​ ​വ​ന്നാ​ൽ​ ​ചാ​വ​ടി​യി​ലി​രു​ന്ന് ​ഗൗ​രി​അ​മ്മാ​ളേ​യെ​ന്ന് ​നീ​ട്ടി​വി​ളി​ക്കും.​ ​ഗൗ​രി​ ​ഉ​റ​ക്കെ​ ​വി​ളി​കേ​ൾ​ക്കും.​ ​അ​ച്ഛ​ന്റെ​ ​വി​ളി​കേ​ട്ട് ​പു​റ​ത്ത് ​നി​ന്നു​ ​വ​രു​ന്ന​ ​നേ​താ​ക്ക​ന്മാ​രു​ൾ​പ്പെ​ടെ​ ​ഗൗ​രി​ ​അ​മ്മാ​ൾ​ ​എ​ന്ന് ​വി​ളി​ച്ച് ​തു​ട​ങ്ങി.​ ​എ​ന്നാ​ൽ​ ​അ​മ്മ​ ​മാ​ത്രം​ ​ഗൗ​രി​ ​എ​ന്ന​ ​വി​ളി​ ​തു​ട​ർ​ന്നു.​ ​ഗൗ​രി​ ​എ​ന്ന് ​വി​ളി​ച്ചാ​ൽ​ ​താ​ൻ​ ​കേ​ട്ട​ ​ഭാ​വം​ ​കാ​ണി​ക്കാ​റി​ല്ലാ​യി​രു​ന്നെ​ന്ന് ​ഗൗ​രി​അ​മ്മ​ ​ആ​ത്മ​ക​ഥ​യി​ൽ​ ​പ​റ​യു​ന്നു.