bbnn

മരിച്ചവരിൽ ഒമ്പത് കുട്ടികളും

ജറുസലേം:ജെറുസലേം അൽ അഖ്സ പള്ളിയിലെ സംഘർഷത്തിന് പിന്നാലെ ആരംഭിച്ച ആക്രമണ പ്രത്യാക്രമണങ്ങളിൽ 24 മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മെയ് 10ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 പലസ്തീനി പൗരന്മാർ കൊല്ലപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 15 പേർ ഹമാസിന്റെ സൈനികരാണെന്നാണ് ഇസ്രായേൽ വാദം. എന്നാൽ ഇസ്രായേൽ ജനവാസ മേഖലയിലാണ് ആക്രമണം നടത്തുന്നതെന്നും ഒമ്പത് കുട്ടികൾക്ക് ജീവൻ നഷ്ടമായെന്നും പാലസ്തീൻ ആരോപിച്ചു. ഹമാസ് റോക്കറ്റ് ആക്രമണത്തിൽ ആറ് ഇസ്രായേൽ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേൽ സർക്കാരും സ്ഥിരീകരിച്ചു.

അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ പോലീസ് നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് ഹമാസ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്. അൽ അഖ്സയിൽ നിന്ന് ഇസ്രായേൽ പോലീസ് ഒഴിയണം എന്നതായിരുന്നു ഹമാസ് ആവശ്യം. അതിർത്തിയിൽ റോക്കറ്റ് ആക്രമണവും വെടിവയ്പ്പും തുടരുകയാണ്

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടു പ്രമുഖ ഹമാസ് നേതാക്കൾ മരണപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ പലസ്തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ് ഗാസയിൽ നടന്നു കൊണ്ടിരിക്കുന്നത്