കൊച്ചി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ കുടുംബശ്രീയുമായി ചേർന്ന് സപ്ളൈകോ, 'സപ്ളൈകോ ഡോർ ഡെലിവറി സംവിധാനം" ആരംഭിക്കുന്നു. താലൂക്കടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സപ്ളൈകോയുടെ 95 വില്പനശാലകളിൽ നിന്ന് ബന്ധപ്പെട്ട ഷോപ്പ് മാനേജരുടെ വാട്‌സ്ആപ്പ് വഴിയോ ഫോൺ വഴിയോ ജനങ്ങൾക്ക് ഓർഡർ നൽകാം.
രാവിലെ ഓർഡർ നൽകിയാൽ അന്ന് ഉച്ചയ്ക്കുശേഷവും ഉച്ചയ്ക്കുശേഷമുള്ള ഓർഡറുകൾക്ക് അടുത്തദിവസം രാവിലെയും ആവശ്യക്കാരുടെ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കും. വില്പനശാലയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ 20 കിലോഗ്രാം വരെ സാധനങ്ങളാണ് എത്തിക്കുക. ദൂരത്തിനനുസരിച്ച് ഡെലിവറി ചാർജ് ഈടാക്കും. വില്പനശാലകളുടെ വിവരങ്ങൾക്ക് : supplycokerala.com