തുടർച്ചയായ ഒമ്പതാം തവണയും ബയേൺ മ്യൂണിക്ക് ബുണ്ടസ് ലിഗ കിരീടം ഉറപ്പിക്കുമ്പോൾ അതിന് പിന്നിലെ പ്രധാന ചാലകശക്തി റോബർട്ട് ലെവൻഡോവ്സ്കി എന്ന പോളണ്ടുകാരനാണ്. ഈ സീസണിൽ ഇതുവരെ 39 ഗോളുകൾ നേടിക്കഴിഞ്ഞു ലെവൻഡോവ്സ്കി. ഒരു സീസമിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന 1971-72ൽ ഗെഡ് മുള്ളർ(40) സ്ഥാപിച്ച റെക്കാഡിനൊപ്പമെത്താൻ ലെവൻഡോവ്സ്കിക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കെ ഇനി ഒരു ഗോൾ കൂടിമതി.
2014- ൽ ആണ് താരമായ ലെവൻഡോവ്സ്കി ബൊറൂഷ്യ ഡോർട്ട് മുണ്ടിൽ നിന്ന് ബയേണിൽ എത്തുന്നത്.
14ഹാട്രിക്കുകൾ ബുണ്ടസ് ലിഗയിൽ ലെവൻ നേടി
കഴിഞ്ഞ മൂന്ന് സീസണിലും ബുണ്ടസ് ലിഗയിൽ ലെവൻഡോവ്സ്കിയായിരുന്നു ടോപ്സ്കോറർ. ഈ സീസണിലും ടോപ് സ്കോറർ പട്ടം ഉറപ്പിച്ചു കഴിഞ്ഞു. ഇതുവരെ 5 തവണ ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.
എനിക്ക് 32 വയസായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. 26, 27 വയസിലുണ്ടായിരുന്ന അതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോഴും ഞാൻ.
ലെവൻ ഡോവ്സ്കി