carom-seeds

ഔഷധ ഗുണങ്ങൾ ഏറെയുള്ള അയമോദകത്തിന്റെ ആയുർവേദത്തിലെ സ്ഥാനം വളരെ പ്രധാനമാണ്. കാരകോപ്റ്റികം എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന അയമോദകം അതിന്റെ ആരോഗ്യഗുണങ്ങൾ കാരണമാണ് പ്രസിദ്ധി നേടിയത്. അഷ്ടചൂർണത്തിലെ ഒരു ചേരുവയായ അയമോദകം ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മസംരക്ഷണത്തിന് മികച്ചതുമാണ്.

അയൺ അടങ്ങിയതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയും ക്ഷീണവുമകറ്റി ശരീരത്തിന്റെ ഉന്മേഷം നിലനിറുത്തുന്നു. ഫൈബർ ദഹനപ്രക്രിയ സുഗമമാക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പകറ്റി തടി കുറയ്ക്കാനും സഹായിക്കുന്നു.

ഇതിലടങ്ങിയ തൈമോൾ അസിഡിറ്റി, ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായതിനാൽ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശർക്കരയിൽ അയമോദകം ചേർത്ത് കഴിക്കുന്നത് ജലദോഷത്തിനും കഫക്കെട്ടിനും പരിഹാരമാണ്. ആർത്തവ സംബന്ധമായ വേദനകൾ മാറാനും മൂത്രാശയ അണുബാധകൾ ഇല്ലാതാക്കാനും അയമോദകം ഫലപ്രദമാണ്. അയമോദകം വറുത്തുപൊടിച്ച് കഴിക്കുന്നത് ഛർദ്ദി, അതിസാരം, കൃമി ശല്യം, അജീർണ്ണം തുടങ്ങിയവയ്ക്ക് പ്രതിവിധിയാണ്