ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൃതദേങ്ങൾ നദിയിൽ ഒഴുകി നടക്കുന്നു. എന്നാൽ പ്രധാനമന്ത്രി സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. നദികളിൽ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു. ആശുപത്രികളിൽ മെെലുകൾ നീണ്ട ക്യൂ. ജീവിക്കാനുളള അവകാശം തട്ടിയെടുത്തു. സെട്രൽ വിസ്ത ഒഴികെ മറ്റൊന്നും കാണാൻ സാധിക്കാത്ത കണ്ണട പ്രധാനമന്ത്രി ഊരിവയ്ക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
नदियों में बहते अनगिनत शव
— Rahul Gandhi (@RahulGandhi) May 11, 2021
अस्पतालों में लाइनें मीलों तक
जीवन सुरक्षा का छीना हक़!
PM, वो गुलाबी चश्में उतारो जिससे सेंट्रल विस्टा के सिवा कुछ दिखता ही नहीं।
കഴിഞ്ഞ ദിവസം ഗംഗ, യമുന നദികളിൽ പാതിക്കത്തിക്കരിഞ്ഞതും അല്ലാത്തതുമായ മൃദേഹങ്ങൾ ഒഴുകി നടക്കുന്നതായ വാർത്തകർ പുറത്തുവന്നിരുന്നു. ബിഹാറിൽ യുപി അതിർത്തിയോടു ചേർന്ന ബക്സറിൽ നാൽപതോളം മൃതദേഹങ്ങളാണ് കണ്ടത്. ഗംഗാതീരത്തെ ശ്മശാനങ്ങളിൽ സംസ്കരിക്കാൻ സൗകര്യമുള്ളതിലുമേറെ മൃതദേഹങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനങ്ങളിൽ വൻതുക ഈടാക്കുന്നതും ഗംഗയിലൊഴുക്കാൻ കാരണമാകുന്നതായി സംശയിക്കുന്നു.
കൊവിഡ് പ്രതിസന്ധിയിലും സെട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സെട്രൽ വിസ്ത കുറ്റകരമായ പാഴ്‌ചെലവാണെന്ന അഭിപ്രായം പലരും ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ രാഹുൽ നേരത്തെയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന് വേണ്ടത് ശ്വസിക്കാനുളള ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുളള വസതിയല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ജനങ്ങൾക്ക് എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ നൽകുന്നതിന് പകരം ഇത്തരം പദ്ധതികൾ നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.