kangana

ഇസ്രയേൽ -പലസ്തീൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അമേരിക്കയുടെ എതിർപ്പ് പോലും വകവയ്ക്കാതെ, വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രയേൽ ആയുധങ്ങൾ എത്തിച്ചിട്ടുണ്ടെന്നൊക്കെയാണ് ട്വീറ്റിൽ പറയുന്നത്.

കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് വേണ്ടി മെഡിക്കൽ സംവിധാനങ്ങൾ എത്തിക്കാനും ഇസ്രയേൽ ഒപ്പം നിന്നിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ഇന്ത്യ ഇസ്രയേലിനൊപ്പം, വേണ്ട സമയത്ത് സഹായിച്ച ഇസ്രയേലിന് നന്ദി എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കങ്കണ ട്വീറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

instagram