covid-19

കൊവിഡ് ടെസ്റ്റുകൾ വീടുകളിൽ ചെയ്യാൻ സമയമായെന്ന് ഡോ. സുൽഫി നൂഹ്. കൊവിഡുണ്ടോയെന്ന് സ്വയം പരിശോധിക്കുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ കേരളത്തിൽ തയ്യാറാക്കണമെന്നും, ഉമിനീർ പരിശോധനകൾ വ്യാപകമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എങ്ങനെയാണ് ടെസ്റ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കൊവിഡുണ്ടോയെന്ന് തനിയെ പരിശോധിച്ചാലോ ................................ കൊവിഡ് 19 ടെസ്റ്റുകൾ വീടുകളിൽ ചെയ്യുവാനുള്ള സംവിധാനമൊരുക്കാൻ സമയമായി. സ്വയം പരിശോധിക്കുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ കേരളത്തിൽ തയ്യാറാക്കണം കൂടാതെ ഉമിനീർ പരിശോധനകളും വ്യാപകമാക്കണം. ഈ നീണ്ട യുദ്ധത്തിൽ വാക്സിനുകൾ പോലെ പ്രാധാന്യമർഹിക്കുന്നതു തന്നെയാണ് ടെസ്റ്റുകളുടെ എണ്ണവും. ലാറ്ററൽ ഫ്‌ളോ ടെസ്റ്റുകളിൽ വായിൽ നിന്നും സ്വയം ശ്രവമെടുത്ത് പ്രഗ്നന്സി ടെസ്റ്റ് ചെയ്യുന്നതുപോലെ പരിശോധന കിറ്റിലേക്ക് ശ്രവം ചാലിച് തെളിഞ്ഞുവരുന്ന വരകൾ ശ്രദ്ധിച്ച് കോവിഡ് പോസിറ്റീവാണോ നെഗറ്റീവാണോയെന്ന് മനസ്സിലാക്കാൻ കഴിയും. 15 മുതൽ 30 മിനിറ്റ് വരെ മതി റിസൽട്ട് കിട്ടുവാൻ ആശുപത്രിയിലോ ലാബറട്ടറിയിലൊ പോകാതെ ഇത്തരം കിറ്റുകൾ വീടുകളിൽ ലഭ്യമാകുകയും സ്വയം ടെസ്റ്റ് ചെയ്യുവാൻ എല്ലാവർക്കും പരിശീലനം നൽകുകയും വേണം ഉമിനീർ ഉപയോഗിച്ചുകൊണ്ടുള്ള ടെസ്റ്റും ഇതിനോടൊപ്പം വ്യാപകമാക്കിയാൽ രോഗികളെ എത്രയും പെട്ടെന്ന് ഐസൊലേഷനിലേക്ക് മാറ്റുവാൻ കഴിയും. ആൻറിജൻ ടെസ്റ്റുകൾ കൂടുതൽ ചെയ്യുന്നത് പോസിറ്റീവായവരെ പെട്ടെന്ന് ഐസൊലേറ്റ് ചെയ്യുവാൻ സഹായിക്കുക തന്നെ ചെയ്യും . പലപ്പോഴും ഇത്തരം ടെസ്റ്റുകൾ കൺഫോം ചെയ്യുവാൻ ആർ ടി പി സി ആർ ടെസ്റ്റുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം അപ്പൊ ഇനി സ്വയം ടെസ്റ്റുകൾ വീടുകളിൽ ! ചികിത്സ പോലെ! ഡോ സുല്ഫി നൂഹു