കയ്റോ: സൂയസ് കനാലിന്റെ വീതിയും ആഴവും ഈജിപ്റ്റ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
കനാലിന്റെ തെക്കേയറ്റം 40 മീറ്റർ കിഴക്കോട്ട് നീട്ടുന്നതിനും ആഴം നിലവിലെ 66 അടിയിൽ നിന്ന് 72 അടിയായി ഉയർത്തുന്നതിനുമാണു പദ്ധതിയെന്ന് സൂയസ് കനാൽ അതോറിറ്റി മേധാവി ലഫ്. ജന. ഒസാമ റാബി രാജ്യാന്തര മാദ്ധ്യമത്തോടു പറഞ്ഞു.
2021 മാർച്ചിൽ കനാലിന്റെ തെക്കുവശത്ത് ഭീമൻ ചരക്കുകപ്പൽ ഇടിച്ച് നിന്നതിനെ തുടർന്ന് ദിവസങ്ങളോളം ഇതുവഴിയുള്ള ജലഗതാഗതം തടസ്സപ്പെട്ടിരുന്നു.