cheating-partner

വഞ്ചിച്ച പങ്കാളിയോട് പ്രതികാരം ചെയ്ത പല സംഭവങ്ങൾ ഇതിനുമുമ്പ് നമ്മൾ വായിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ വഞ്ചിച്ച ഭർത്താവിന് തിയ ലോവറിഡ് എന്ന സ്ത്രീ നൽകിയ 'പണി' യെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വ്യാജ ശവസംസ്‌കാര ചടങ്ങാണ് യുവതി സംഘടിപ്പിച്ചത്.

താൻ ഗർഭിണിയായിരുന്നപ്പോഴാണ് പങ്കാളിയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞതെന്ന് യുവതി പറയുന്നു. ഇതോടെ ബന്ധത്തിൽ വിള്ളൽ വീണു. ഭർത്താവ് പിന്നീട് ജയിലിലായെന്നും യുവതി പറയുന്നു. ഇയാളുടെ പുതിയ കാമുകി നിരന്തരം മെസേജ് അയക്കുന്നുണ്ടായിരുന്നു. പങ്കാളി മരിച്ചുപോയെന്ന് തിയ അവളെ അറിയിച്ചു.

പ്രതികാരം അവിടംകൊണ്ടും തീർന്നില്ല. ഭർത്താവിന്റെ വ്യാജ ശവസംസ്‌കാര ചടങ്ങ് നടത്തി, അതിന്റെ ചിത്രങ്ങൾ കാമുകിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി പങ്കാളിയുടെ കാമുകി കരുതിയിരിക്കുന്നത് അയാൾ മരിച്ചുപോയെന്നാണ്. എല്ലാ 'ഓർമദിനത്തിലും' അവൾ സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ടെന്നും തിയ പറയുന്നു.