maran

​​​​ചെന്നൈ: തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വയസായിരുന്നു. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കുരുവി, കെ ജി എഫ്- ചാപ്റ്റര്‍ 1 തുടങ്ങിയവ മാരന്‍ വേഷമിട്ട സിനിമകളാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 29,272 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 7466 എണ്ണം ചെന്നൈയിലാണ്. ചെങ്കല്‍പേട്ടില്‍ 2419 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.