ഇടുക്കി: ഇസ്രയേലിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യയുടെ കുടുംബവുമായി സംസാരിച്ചന്നെും, എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇടുക്കി എംപി ഡീൻ കുര്യാക്കോസും വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്.
ഇന്നലെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. യുവതി ഏഴ് വര്‍ഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്.അഷ്കലോണിലെ ഒരു വീട്ടിൽ വൃദ്ധയെ പരിചരിച്ചുവരികയായിരുന്നു.