gouri-amma

തിരുവനന്തപുരം: കെ.ആർ.ഗൗരിഅമ്മയുടെ വിയോഗത്തിൽ ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റും പുരോഗമന സാംസ്കാരിക വേദിയും അനുശോചിച്ചു. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സാംസ്കാരികബോധം എക്കാലവും നിലനിറുത്തിയ നേതാവണ് ഗൗരിഅമ്മയെന്ന് ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അനുസ്‌മരിച്ചു. സമൂഹത്തിൽ സമൂല മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച വിപ്ലവനായികയാണ് ഗൗരിഅമ്മയെന്ന് സാമൂഹ്യ പിന്നാക്കമുന്നണി ചെയർമാൻ അഡ്വ.രാജ്‌ഭവൻ കലേഷ് അനുസ്‌മരിച്ചു.