ലണ്ടൻ: കൊവിഡിനേക്കാൾ വലിയ പ്രശ്നങ്ങളാണ് അടുത്ത അഞ്ച്, 10 വർഷങ്ങൾക്കുള്ളിൽ നാം നേരിടാൻ പോകുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായ ഡേവിഡ് ആറ്റൻബറോ. ലോകത്തെയൊന്നാകെ പ്രതിസന്ധിയിലാക്കുന്ന മഹാമാരി വന്നപ്പോൾ ലോക രാഷ്ട്രങ്ങളുടെ ഐക്യത്തിന്റെ പ്രസക്തി ബോദ്ധ്യമായെന്നും ഇനി വരാനിരിക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതിനെക്കാൾ ഭീകരമാണെന്നും ഐക്യാരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ മുന്നോടിയായി അദ്ദേഹം പറഞ്ഞു. പരിഗണനകളിൽ കാലാവസ്ഥക്ക് പരിഗണന നൽകാൻ വിവിധ രാഷ്ട്ര നേതാക്കളുമായി സംസാരിക്കാൻ ചുമതല ലഭിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. നവംബറിൽ ഗ്ലാസ്ഗോയിലാണ് സമ്മേളനം. ബ്രിട്ടീഷ് സർക്കാരിൽ കാബിനറ്റ് പദവിയുള്ള ഇന്ത്യൻ വംശജൻ അലോക് ശർമയാണ് ഗ്ലാസ്ഗോ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻലോക നേതാക്കൾ ഒത്തുചേർന്ന് വിഷയങ്ങളിൽ കൂട്ടായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
@ബി.ബി.സിയിലെ പ്രശസ്തമായ ലൈഫ് പരമ്പരയുടെ ശിൽപിയാണ് ആറ്റൻബറോ. പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ്.