ggff

വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പനയും വാറ്രും വ്യാപകം. കേരളത്തിലും തമിഴ്നാട്ടിലും ലോക്ക് ഡൗണിനെ തുടർന്ന് സർക്കാരിന്റെ വിദേശ മദ്യ ഷോപ്പുകളും ബാറുകളും അടച്ചതോടുകൂടിയാണ് പ്രദേശത്ത് വ്യാ‌ജ വാറ്റ് സജീവമായത്. ഒപ്പം ലഹരിക്കായി പരക്കം പായുന്നവർ വ്യാജ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് അടിമയാകുകയാണ്. സ്പിരിറ്റും കൃതൃമ ഗുളികകളും ചേർത്ത് നിർമ്മിക്കുന്ന വ്യാജ ചാരായവും ലഹരി ഗുളികകളും ഇപ്പോൾ സുലഭമായാണ് ലഭിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ഇത്തരം വ്യാജ ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘം സജീവമായിരുന്നു. കൃതൃമമായി നിർമ്മിക്കുന്ന മദ്യത്തിന് ആയിരവും ആയിരത്തി അഞ്ഞൂറു രൂപവരെയും ഈടാക്കിയാണ് കച്ചവടം നടത്തുന്നത്. ഫോണിൽ ബന്ധപ്പെടുന്ന ആവശ്യക്കാരന് ഇടനിലക്കാർ വഴി മദ്യം എത്തിച്ചു നൽകും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എക്സൈസിന്റെ ശക്തമായ റെയ്ഡുകൾ അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായി നടക്കുന്നില്ല. ഈ നില തുടർന്നാൽ വ്യാജ ലഹരി വസ്തുക്കളുടെ വില്പന പൊടി പൊടിക്കും. അതിർത്തിയിലെ ചില പ്രദേശങ്ങളിൽ ഇപ്പോൾ പൊതി കഞ്ചാവ് കച്ചവടവും സജീവമായിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും മദ്യ വിലിപന ഇല്ലാത്തത് മുതലാക്കിയാണ് അതിർത്തി ഗ്രാമങ്ങളിൽ കഞ്ചാവു വിൽപ്പന സംഘം താവളം ഒരുക്കിയിരിക്കുന്നത്.