തിരുവനന്തപുരം: ബാംഗ്ലൂർ ബ്രിഗേഡ് ഗ്രൂപ്പ്‌സിന്റെ വൈസ് പ്രസിഡന്റ് ഗിരീഷ് മിത്ര വി.എസ് (50) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ബംഗളൂരുവിൽ നിര്യാതനായി. കണ്ണമ്മൂല ശ്രുതി മാൻഷൻസിൽ പരേതനായ റിട്ട. എംപ്ളോയിമെന്റ് ഡിവിഷണൽ ഓഫീസർ ആർ. വോലായുധന്റേയും ശാന്തകുമാരിയുടേയും മകനാണ്. ഭാര്യ: മീനാകുമാരി. മക്കൾ: അശ്വിൻ ഗിരീഷ്, പവൻ ഗിരീഷ് .സഹോദരങ്ങൾ: പ്രീത വി .എസ്.(ചീഫ് മാനേജർ, എസ് ബി ഐ, തിരുവനന്തപുരം), ഡോ.സന്തോഷ് മിത്ര വി .എസ് (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐ സി എ ആർ-സി റ്റി സി ആർ ഐ, തിരുവനന്തപുരം), പ്രിയ വി.എസ് (സെക്ഷൻ ഓഫീസർ, കുസാറ്റ്).