steffanie

വിയന്ന: സൂപ്പർ ഫ്ലെക്സിബിൾ ലേഡി, സ്റ്റെഫനി മില്ലിംഗറെന്ന ആസ്ട്രിയക്കാരിയെ സധൈര്യം നമുക്ക് അങ്ങനെ വിളിക്കാം. ഒരു സുരക്ഷാ മാർഗങ്ങളും ഇല്ലാതെ ഉയരമുള്ള റൂഫിന് മുകളിലൂടെ നടക്കുക, പാലത്തിന് താഴെ കൈയിൽ ബാലൻസ് ചെയ്ത് ഊഞ്ഞാലാടുക, പർവതക്കെട്ടുകളിൽ തൂങ്ങിയിറങ്ങുക, അതും കൈകള്‍ ഉപയോഗിച്ച്... ഇതൊക്കെയാണ് 28കാരിയായ സ്റ്റെഫനിയുടെ ഹോബി. നിസാരക്കാരിയല്ല സ്റ്റെഫനി. ലോകറെക്കോഡ് നേടിയ താരമാണവർ. ആസ്ട്രിയൻ അക്രോബാറ്റ് താരമായ സ്‌റ്റെഫനി ഒരു ഹാൻഡ്സ്റ്റാൻഡിലൂടെ മിഡ് എയർ സ്പ്ലിറ്റ് പൊസിഷനിൽ കൈകൾ ഉപയോഗിച്ച് ബാലൻസ് ചെയ്ത് 52 മിനിറ്റ് നന്നാണ് റെക്കോഡ് നേടിയത്.

ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഈ യുവതിക്കുള്ളത്.

ജർമനി ഗോട്ട് ടാലന്റിന്റെ ഫൈനലിസ്റ്റലാണ് സ്‌റ്റെഫനി.

പതിമൂന്നാം വയസ്സുമുതലാണ് സ്റ്റെഫനി ജിംനാസ്റ്റിക്ക് പരിശീലനം ആരംഭിച്ചത്.

നൂറ് ശതമാനം ഏകാഗ്രതയോടെ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇത്.പരിശീലനം ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ല. '2019 ൽ ഒരു പരിപാടിയ്ക്കിടെ ബാലൻസ് തെറ്റി കൈയ്യിലെ എല്ലിന് പൊട്ടൽ വീണിരുന്നു. അത് സുഖമാകാൻ സമയമെടുത്തു. അത്തരം അപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം

സ്റ്റെഫനി.