kk

തൃശൂർ: എഴു ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. തൃശ്ശൂർ കൊഴുക്കുള്ളി ചേരിപ്പറമ്പ് പതിയാരത്ത് വീട്ടിൽ വിജയകുമാറിനെയാണ് (45)​ തൃശ്ശൂർ റേഞ്ച്എക്സൈസ് ഇൻസ്പെക്ടർ ടി ആർ.ഹരിനന്ദനന്റെ നേതൃത്വത്തിൽ കൊഴുക്കുള്ളി ചേരിപ്പറമ്പിൽ നിന്ന് അറസ്റ്റു ചെയ്തത്.

ലോക് ഡൗണിന്റെ ഭാഗമായി മദ്യശാലകൾ എല്ലാം അടഞ്ഞ് കിടക്കുന്നതിനാൽ ലിറ്ററിന് 3500 രൂപ മുതൽ 5000 രൂപ വരെ വാങ്ങിയായിരുന്നു വില്കന നടത്തിയിരുന്നത്. തൃശ്ശൂർ അസി.എക്സൈസ് കമ്മിഷണർ വി.എ സലീമിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.എം.സജീവ്,​ ടി.ആ‍ർ. സുനിൽകുമാർ , ജെയിസൻ ജോസ്,​ സിവിൽ എക്സൈസ് ഓഫീസർ അനിൽ പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.