വാഷിംഗ്ടൺ: ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ന്യൂയോർക്കിൽ അണിനിരന്നത് ആയിരങ്ങൾ. പാലസ്തീനിനെതിരെ നടക്കുന്നത് ഭീകരാക്രമണമാണ്. ഇസ്രയേൽ വർണവെറി നിറഞ്ഞ രാജ്യമാണെന്നും പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞു.അമേരിക്കയിലെ ഇസ്രയേൽ കോൺസുലേറ്റിന് മുമ്പിലും പ്രതിഷേധം അരങ്ങേറി. അതിനിടെ ഇസ്രയേലിനെ പിന്തുണക്കുന്നവർ കൂടി രംഗത്തെത്തിയതോടെ നേരിയ സംഘർഷത്തിന് വഴിവച്ചു.