ന്യൂഡൽഹി : പത്ത് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടുത്ത ആറു മുതൽ എട്ടാഴ്ച വരെ അടച്ചിടണമെന്ന് ഐ..സി.എം.ആറിന്റെ മുന്നറിയിപ്പ്.. ഈ പ്രദേശങ്ങൾ അടച്ചിട്ടാൽ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐ..സി.എം..ആർ തലവൻ ഡോ. ബൽറാം ഭാർഗവ. മുന്നറിയിപ്പ് നൽകി.
വലിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ ജില്ലകളും അടച്ചിടണം. അഞ്ച് ശതമാനത്തിലേക്ക് ഇവിടെ ടി.പി.ആർ കുറഞ്ഞാൽ മാത്രമേ ഈ മേഖലകൾ തുറക്കാവൂ. അത് വരെ ഈ ജില്ലകൾ അടച്ചിടണം. അതിനായി കുറഞ്ഞത് 5 മുതൽ 8 ആഴ്ച വരെ സമയമെടുക്കാമെന്നും ബൽറാം ഭാർഗവ പറയുന്നു. 35 ശതമാനം ടി.പി.ആർ ഉണ്ടായിരുന്ന ഡൽഹിയിൽ ഇപ്പോഴത് 17 ശതമാനമായി കുറഞ്ഞത് ചൂണ്ടിക്കാണിച്ച ബൽറാം ഭാർഗവ, ദില്ലി ഇപ്പോൾ തുറന്നിടരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ഡൽഹി നാളെ തുറന്നാൽ, വൻ ദുരന്തമാകും ഉണ്ടാകാൻ പോകുന്നതെന്നും, എന്ന് ഡോ. ഭാർഗവ പറയുന്നു
രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം ഗ്രാമങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.. ഈ പശ്ചാത്തലത്തിലാണ് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്.. സാമ്പത്തികമേഖലയിലുണ്ടായേക്കാവുന്ന വൻ തിരിച്ചടി കണക്കിലെടുത്ത് സമ്പൂർണലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ.