
ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയ പഴമാണ് കുടംപുളി. ഹൈഡ്രോക്സി സിട്രിക് ആസിഡും പോഷകങ്ങളും അടങ്ങിയിട്ടുണ്ട് കുടംപുളിയിൽ. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കും. ക്ഷീണം, പേശികളുടെ തളർച്ച എന്നിവയെ അകറ്റി ഊർജ്ജം നിലനിറുത്താൻ കുടംപുളി ഫലപ്രദമാണ്. വിശപ്പു നിയന്ത്രിക്കുന്നതു വഴി കുടംപുളി ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവും കുടംപുളിക്കുണ്ട്. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. കുടംപുളി ഭക്ഷണത്തിൽ മാത്രമല്ല, ഔഷധ നിർമ്മാണത്തിനും ഉപയോഗിച്ചു വരുന്നു. കുടംപുളിയിലെ എച്ച്.സി.എ അംശം സ്‌ട്രെസ് ഹോർമോണുകളിൽ ഒന്നായ കോർട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്നു. വാതം, പിത്തം, കഫം, ദഹനക്കേട് എന്നിവ ശമിപ്പിക്കാനും കുടംപുളി കഴിക്കാം.