death

ബാ​ങ്കോക്ക്​: തായ്​ലൻഡിലെ ഉഡോൺ പ്രവിശ്യയിൽ ചാർജ്​ ചെയ്യുന്നതിനിടെ മൊബൈലിൽ ഗെയിം കളിച്ച സ്​ത്രീ​ ഷോക്കേറ്റ്​ മരിച്ചു. ​ യോയെൻ സായേൻപ്രസാർട്ടാണ്​ മരിച്ചത്​. ഭർത്താവ്​ പിറന്നാളിന്​ സമ്മാനം നൽകിയ ഫോൺ ഉപയോഗിച്ച്​ ഗെയിം കളിക്കുന്നതിനിടെയായിരുന്നു സംഭവം. കൈയിൽ പൊള്ളലേറ്റതിന്​ സമാനമായ പാടുകളുമായാണ്​ മൃതദേഹം കണ്ടത്തിയത്. വൈദ്യുതാഘാതമേറ്റതിന്​ സമാനമായിരുന്നു ഈ പാടുകൾ. കൈകളിൽ ​ഫോണിന്റെ ചാർജിംഗ് കേബിൾ ചുറ്റിയിരുന്നു. പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം കൂടുതൽ വിവിരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.