saina

ന്യൂഡൽഹി : ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് മേൽ വെള്ളിടിയായി സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കി. ടോക്കിയോ ഒളിമ്പിക്സിനുള്ള അവസാന ക്വാളിഫയിംഗ് ടൂർണമെന്റായിരുന്നു ഇത്.

2020ൽ റാങ്കിംഗിൽ ഏറെ പിന്നോക്കം പോയിരുന്ന സൈനയ്ക്കും ശ്രീകാന്തിനും ലോക്ക്ഡൗണിന് മുമ്പ് ഒളിമ്പിക് യോഗ്യത നേടാനായിരുന്നില്ല.ലോക്ഡൗണിന് ശേഷവും ഇരുവർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ പോയതോടെ ഒളിമ്പിക് യോഗ്യത തുലാസിലായിരുന്നു. അവസാന ചാൻസായിരുന്ന സിംഗപ്പൂർ ഓപ്പൺ കൂടി മിസായതോടെ 2008ന് ശേഷം സൈന പങ്കെടുക്കാത്ത ഒളിമ്പിക്സായിരിക്കും അരങ്ങേറുക. 2012 ലണ്ടൻ ഒളിമ്പിക്സിൽ സൈന വെങ്കലം നേടിയിരുന്നു.