pnb

കൊച്ചി: ത്രീ-ഇൻ-വൺ അക്കൗണ്ട് സൗകര്യം ഒരുക്കാൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, പഞ്ചാബ് നാഷണൽ ബാങ്കുമായി ധാരണയിലെത്തി. ഇതുപ്രകാരം പി.എൻ.ബിയിൽ സേവിംഗ്‌സ് അക്കൗണ്ടുള്ളവർക്ക് പി.എൻ.ബി ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിംഗ് അക്കൗണ്ടും ലഭിക്കും.

പി.എൻ.ബി ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേമെന്റ് ഗേറ്റ്‌വേയിലൂടെ അനായാസം പണം കൈമാറാൻ ത്രീ-ഇൻ-വൻ അക്കൗണ്ട് സൗകര്യപ്രദമാണ്. ഓൺലൈനായി 15 മിനുട്ടിനകം ട്രേഡിംഗ് അക്കൗണ്ട് തുറക്കാം. ജിയോജിത്തിന്റെ വിവിധ നിക്ഷേപമാർഗങ്ങൾ പ്രയോജനപ്പെടുത്താനുള്ള മികച്ച സാദ്ധ്യതകളും ഇതു നൽകും.