renjana

ന്യൂഡൽഹി: സി.ഐ.ടി.യു വർക്കിംഗ് കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന രഞ്ജന നിരുള കൊവിഡ് ബാധിച്ച് മരിച്ചു.

ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ രഞ്ജന ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആൾ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ കമ്മിറ്റിയംഗമായിരുന്നു.1998 മുതൽ ദ വോയ്സ് ഓഫ് വർക്കിംഗ് വുമണിന്റെ എഡിറ്ററായിരുന്നു.