കൊച്ചി: നഴ്‌സിനോട് കൊവിഡ് രോഗി അപമര്യാദയായി പെരുമാറിയതായി പരാതി.തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് സംഭവം. കോതമംഗലം സ്വദേശി അഖിലിനെതിരെ പൊലീസ് കേസെടുത്തു. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
എക്‌സൈസ് എടുത്ത കേസിലെ പ്രതിയാണ് അഖിൽ. കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ കൊവിഡ് ബാധിതനായതിനെ തുടർന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്.