covid-death

ചെന്നൈ: ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാല് കൊവിഡ് രോഗികൾ മരിച്ചു.ചെന്നൈ ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ നാല് മണിക്കൂറോളമാണ് ഇവർ ആംബുലൻസിൽ കാത്തിരുന്നത്. ഡോക്ടർമാർ ആംബുലൻസിലേക്കെത്തുമ്പോഴേക്ക് രോഗികൾ മരിച്ചിരുന്നു.

ആംബുലൻസിൽ അത്യാസന നിലയിൽ 24പേർ ചികിത്സ കാത്ത് കിടക്കുകയാണ്. ഈ ആശുപത്രിയിൽ 1200 കിടക്കകളാണ് ഉള്ളത്. എല്ലാത്തിലും രോഗികളുണ്ട്. അതേസമയം തമിഴ്നാട്ടിൽ 43,858 ഓക്സിജൻ കിടക്കകളാണ് ഉള്ളത്. തീവ്രവ്യാപനം മുൻനിർത്തി 12,500 കിടക്കകൾകൂടി ഏർപ്പെടുത്താൻ സർക്കാർ നടപടി ആരംഭിച്ചു.