soumya

​ന്യൂഡൽഹി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ ഇതിനോടകം പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് കൂടി ലഭിച്ചാൽ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികൾ തുടങ്ങും.

സൗമ്യയുടെ മൃതദേഹം ഇപ്പോൾ ടെൽ അവിവിലെ ഫോറൻസിക് ലാബിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരും ശ്രമം നടത്തുന്നുണ്ട്. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക നിരന്തരം ആശയവിനിമയം നടത്തുന്നതായാണ് വിവരം.

ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.