രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖ'ത്തിന്റെ ടീസർ പുറത്തുവിട്ടു. സൂര്യ ടിവി യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.
1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ 'ചാപ്പ' സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ഈ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്. ബിജുമേനോൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും സിനിമയിൽ അണിനിരക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപൻ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.