civil-service-exam

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യു പി എസ് സി നീട്ടിവച്ചു. ജൂണ്‍ 27നായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ ഉണ്ടാവുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചത്.

ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്തുമെന്ന് യു പി എസ്‌ സിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്.