binsha

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീടുകളിൽ ഭക്ഷണവും മരുന്നും എത്തിച്ച് നൽകി ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ മെമ്പർ ബിൻഷ ബി ഷറഫ്. എ ഐ വൈ എഫിന്‍റേയും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെയാണ് ബിൻഷയുടെ പ്രവർത്തനങ്ങൾ. കല്ലറ പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഇതിനോടകം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തിട്ടുണ്ട്.

binsha

വരുംദിവസങ്ങളിൽ പാങ്ങോട് പഞ്ചായത്ത് പട്ടികവർഗ മേഖല കേന്ദ്രീകരിച്ച് പച്ചക്കറി, സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ വിതരണം നടത്തുമെന്ന് ബിൻഷ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും ഫോണിലൂടെയും നേരിട്ടുമൊക്കെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങൾ അതിവേഗം പരിഹാരം കണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ജില്ലാ പ‌ഞ്ചായത്ത് മെമ്പറുടെ ശ്രമം.