magazine

കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവർപേജുമായി 'ഔട്ട്ലുക്ക്' മാസിക. ഏഴു വയസായ ഇന്ത്യൻ സർക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കിൽ ഇന്ത്യയുടെ പൗരന്മാരെ വിവരമറിയിക്കണമെന്നുമാണ് മാസികയുടെ ഈ വരുന്ന ആഴ്ചത്തെ(മേയ് 24, 2021) ലക്കത്തിന്റെ കവർ പേജിൽ കാണുന്നത്.

cover-page

അക്കാദമീഷ്യനായ പ്രതാപ് ഭാനു മേത്ത, കോൺഗ്രസ് എംപി ശശി തരൂർ, തൃണമൂൽ എംപി മഹുവ മൊയ്ത്ര, ആർജെഡി രാജ്യസഭാംഗമായ മനോജ് കെ ജാ, ബിജെപിക്കാരനും വിദേശകാര്യ മന്ത്രാലയത്തിലെ ഇൻ-ചാർജുമായ വിജയ് ചൗതായിവാലെ, കഥക് നർത്തകിയും പണ്ഡിതയുമായ നവീന ജഫാ തുടങ്ങിയവരുടെ ലേഖനങ്ങൾ മാസികയുടെ ഉള്ളടക്കത്തിലുണ്ടെന്നും ഈ കവർ പേജിൽ കാണാം.

ഏതായാലും മാസികയുടെ കവർ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ കേന്ദ്ര സർക്കാരിന് കാര്യമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നുള്ള വിമർശനങ്ങൾ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മാസിക പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്.

content details: magazine finds central government to be missing during covid crisis cover page goes viral.