ഏറ്റവും പുതിയ സൽമാൻ ഖാൻ ചിത്രമായ 'രാധേ' റിലീസ് ചെയ്തതിനു പിന്നാലെ സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിന്റെ സർവർ ഡൗണായി. ചിത്രത്തിന്റെ സ്‌ട്രീമിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് സീ ഫൈവിന്റെ സർവർ ഡൗണായത്. എന്നാൽ അധികം വൈകാതെ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. കൊറിയൻ ചിത്രമായ 'ഔട്ട്ലോസി'ന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പ്രഭുദേവയാണ്.
സീ പ്ലെക്‌സ്, സീ ഫൈവ്, സീ ടിവി എന്നിവയിലായാണ് രാധേ റിലീസ് ചെയ്തത്. ഇന്ത്യക്ക് പുറത്ത് ചിത്രം തിയറ്റര്‍ റിലീസാണ്. കൊവിഡ് അതിരൂക്ഷമായതിന് പിന്നാലെയാണ് രാധേ ഒടിടി റിലീസായി നിശ്ചയിച്ചത്. ഓണ്‍ലൈന്‍ റിലീസിനൊപ്പം തിയറ്റര്‍ റിലീസും പ്ലാന്‍ ചെയ്തിരുന്നു.
എന്നാല് ലോക്ക് ഡൗണ്‍ മൂലം കുറഞ്ഞ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് നടന്നത്. സല്‍മാന്‍ ഖാനൊപ്പം രണ്‍ ദീപ് ഹൂഡ, ദിഷ പട്‌നാനി, ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിലുണ്ട്. സല്‍മാന്‍ ഖാനും സഹോദരന്‍ സുഹൈല്‍ ഖാനും അതുല്‍ അഗ്നി ഹോത്രിയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സീ സ്റ്റുഡിയോസാണ് വിതരണം. സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് രാധേ. വാണ്ടഡ്, ദബാംഗ് 3 എന്നിവയാണ് ഈ കൂട്ടുകെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ. ഒടിടി റീലീസിലേക്ക് നീങ്ങിയതിനാല്‍ മുന്‍നിര മൾട്ടിപ്ലെക്‌സുകള്‍ ഈ സൽമാൻ ഖാൻ ചിത്രം ബഹിഷ്‌കരിച്ചിരുന്നു.
content details: salman khan film radhe streaming causes ott server break down.