സഞ്ചരിക്കുന്ന റസ്റ്റാറന്റ്, സഞ്ചരിക്കുന്ന ലാബ്, സൂപ്പർ മാർക്കറ്റ് എന്നിവയെക്കുറിച്ചൊക്കെ കേട്ടുണ്ട്.. സഞ്ചരിക്കുന്ന വീടിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നൂറും ഇരുന്നൂറൊന്നുമല്ല, 72000 കിലോമീറ്റർ ദൂരമാണ് ഈ വീട് ഇതുവരെ സഞ്ചരിച്ചത്.. രണ്ടരകൊല്ലം കൊണ്ട് അമേരിക്ക മുഴുവൻ സഞ്രിച്ച് ലോകത്ത് റ്റവും കൂടുതൽ യാത്ര ചെയ്ത വീട് എന്ന പ്രത്യേകപദവി സ്വന്തമാക്കുകയും ചെയ്തു ഈ വീട്. നോർത്ത് കരോലിന സ്വദേശികളായ അലക്‌സിസും ക്രിസ്റ്റ്യനുമാണ് ഈ വീടിന്റെ ഉടമകൾ.. സാഹസികതയും ലളിതജീവിതവും യാത്രയും ഇഷ്ടപ്പെടുന്ന ഈ ദമ്പതികൾ 9 മാസം കൊണ്ടാണ് സഞ്ചരിക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ക്രിസ്റ്റ്യൻ തന്നെയാണ് വീടിന്റെ ഡിസൈനും നിർമ്മാണത്തിനും നേതൃത്വം നൽകിയത്.
സാധാരണ യാത്രയ്ക്ക് ഒരുക്കുന്ന വാഹനത്തിൽ ഉറങ്ങാനായി കാരവാനിലുള്ളതുപോലെ കാബിനുകൾ ഒരുക്കുമെങ്കിലും ഒരു യഥാർത്ഥ വീടിന്റെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള വീടുമായി യാത്ര ചെയ്യുന്നവർ അപൂർവ്വമാണെന്ന് തന്നെ പറയാം..130 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണം.
അടുക്കളയും കിടപ്പുമുറികളും ലിവിംഗ് ഏരിയയും ബാത്ത്‌റൂമുമെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുൻഭാഗത്തായി ഒരു സിറ്റൗട്ടും ഉണ്ട്. മൾട്ടിയൂസ് ഫർണിച്ചറുകളും വീടിന് കൂടുതൽ സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു. തുണികൾ വയ്ക്കാൻ ഉപയോഗിക്കുന്ന അലമാര സ്റ്റെയർകേസായും ഉപയോഗിക്കാം. പ്രധാന കിടപ്പ് മുറിയിൽ ക്വീൻ സൈസ് ബെഡാണ് ഉള്ളത്. മകനുള്ള കിടപ്പുമുറിയിൽ മടക്കിവെക്കാവുന്ന ഒരു ഫോം ബെഡും ഡെസ്‌ക്കും ടോയ് ബാസ്‌ക്കറ്റും ഒരുക്കിയിരിക്കുന്നു. അടുക്കളയിലും മറ്റും ഒരു സമയം ഒരാൾക്ക് മാത്രമേ നിൽക്കാനാവൂ എന്നതാണ് ആകെയുള്ള പരിമിതി