p-c-george

കൊച്ചി: മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.

അറുപത്തിയെട്ടോളം സിനിമകളിൽ ജോർജ് അഭിനയിച്ചിട്ടുണ്ട്. അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. പൊലീസുകാരനായും, വില്ലനായും, ക്യാരക്‌ടർ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി.

കെ ജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം ജോർജ് പ്രവർത്തിച്ചു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. കൊച്ചു മേരിയാണ് ഭാര്യ. മക്കൾ: കനകാംബലി, കാഞ്ചന, സാബൻറിജോ.